സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Published : Sep 23, 2024, 03:34 PM IST
സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Synopsis

സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 

ദില്ലി: തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം. സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തീവണ്ടി സഞ്ചരിക്കുന്ന പാതയില്‍, മധ്യപ്രദേശിലെ റത്‌ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍ സ്ഥലത്ത് പത്തിടങ്ങളിലായി സ്‌ഫോടകവസ്തുക്കള്‍ വെച്ചതായാണ് കണ്ടെത്തിയിരുന്നത്. 

73,500 രൂപ ശമ്പളം; തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകള്‍; സെപ്റ്റംബർ 25 ന് അഭിമുഖം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി