'തെറ്റ് പറ്റിയെന്ന് യുവതി'; 40 കാരനായ ഫ്രഞ്ച് അധ്യാപകനുമായുള്ള 20കാരിയുടെ വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി

Published : Oct 30, 2024, 05:31 PM IST
'തെറ്റ് പറ്റിയെന്ന് യുവതി'; 40 കാരനായ ഫ്രഞ്ച് അധ്യാപകനുമായുള്ള 20കാരിയുടെ വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി

Synopsis

40 കാരനായ അധ്യാപകനുമായുള്ള വിവാഹത്തിന് ശേഷം യുവതി വീട്ടുതടങ്കലിലായിരുന്നു. ഭർത്താവ് നൽകിയ ഹേബിയസ്  കോർപ്പസ് ഹർജി കോടതി പരിഗണിച്ചപ്പോൾ, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താൽപര്യമെന്നും നിലപാടെടുത്തു. 

ചെന്നൈ: ഫ്രഞ്ച് ഭാഷാ അധ്യാപകനായ പുതുച്ചേരി സ്വദേശിയും, 20 കാരിയായ വിദ്യാർത്ഥിയും തമ്മിലുള്ള വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭർത്താവ് നൽകിയ ഹേബിയസ് കോപ്പസ് ഹർജിക്കൊടുവിലാണ് കോടതിയുടെ അസാധാരണ നടപടി. വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് യുവതി നിലപാടെടുത്തതോടെയാണ് കോടതിയുടെ ഉത്തരവ് വന്നത്.

40 കാരനായ അധ്യാപകനുമായുള്ള വിവാഹത്തിന് ശേഷം യുവതി വീട്ടുതടങ്കലിലായിരുന്നു. ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി പരിഗണിച്ചപ്പോൾ, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താൽപര്യമെന്നും കോടതിയിൽ  നിലപാടെടുക്കുകയായിരുന്നു. പിന്നാലെ വിവാഹബന്ധം ഒഴിയാൻ തയ്യാറെന്നും യുവതിയുമായി ഇനി ബന്ധപ്പെടാൻ ശ്രമിക്കില്ലെന്നും അധ്യാപകനും വ്യക്തമാക്കി. ഇതോടെയാണ് ഭരണഘടന  നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിവാഹം റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്.  

ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ കിട്ടിയില്ല; മൂന്നിടത്തും സ്ഥാനാർത്ഥികളായി

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്