'മന്ത്രിയുടെ വീട് പാതി പാക്കിസ്ഥാനിലാണ്'; കർണാടക മന്ത്രിക്കെതിരെ വർ​ഗീയ പരാമർശവുമായി ബിജെപി എംഎൽഎ, പരാതി

Published : Apr 08, 2024, 09:10 AM IST
'മന്ത്രിയുടെ വീട് പാതി പാക്കിസ്ഥാനിലാണ്'; കർണാടക മന്ത്രിക്കെതിരെ വർ​ഗീയ പരാമർശവുമായി ബിജെപി എംഎൽഎ, പരാതി

Synopsis

ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനിലാണ്. അതിനാൽ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിൻ്റെ ശീലമാണെന്നും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ പറഞ്ഞു. അതേസമയം, പരാമർശത്തിനെതിരെ തബു റാവു രം​ഗത്തെത്തി. “ദിനേശ് ഗുണ്ടു റാവുവിൻ്റെ വീട് പകുതി പാകിസ്ഥാൻ ആണെന്ന യത്നാലിൻ്റെ അഭിപ്രായം വിലകുറഞ്ഞതും അപകീർത്തികരവുമാണ്. 

ബെം​ഗളൂരു: വീണ്ടും വർഗീയപരാമർശവുമായി കർണാടക ബിജെപി വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ. കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനാണെന്നായിരുന്നു ബസനഗൗഡ പാട്ടീൽ യത്‍നാലിന്റെ പരാമർശം. ദിനേശ് ഗുണ്ടുറാവുവിന്‍റെ ഭാര്യ തബു റാവുവിനെതിരെയാണ് യത്‍നാൽ വ‍ർഗീയ പരാമർശം നടത്തിയത്. രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകന് പങ്കുണ്ടെന്ന് ഗുണ്ടുറാവു ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗുണ്ടുറാവുവിന്‍റെ ആക്രമണം. 

ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനിലാണ്. അതിനാൽ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിൻ്റെ ശീലമാണെന്നും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ പറഞ്ഞു. അതേസമയം, പരാമർശത്തിനെതിരെ തബു റാവു രം​ഗത്തെത്തി. “ദിനേശ് ഗുണ്ടു റാവുവിൻ്റെ വീട് പകുതി പാകിസ്ഥാൻ ആണെന്ന യത്നാലിൻ്റെ അഭിപ്രായം വിലകുറഞ്ഞതും അപകീർത്തികരവുമാണ്. ഞാൻ മുസ്ലീമായി ജനിച്ചേക്കാം, പക്ഷേ ആർക്കും എൻ്റെ ദേശീയതയെ ചോദ്യം ചെയ്യാൻ കഴിയില്ല, ”തബു റാവു പറഞ്ഞു. 

വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ദിനേശ് ഗുണ്ടുറാവുവിന്‍റെ ഭാര്യ തബു. ഹിന്ദു - മുസ്ലിം വിവാഹത്തിന്‍റെ പേരിൽ തന്നെ പാകിസ്ഥാൻകാരിയാക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് തബസ്സും ചോദിക്കുന്നു. രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലാത്ത തന്നെ എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും തബസ്സും പ്രതികരിച്ചു. യത്നാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും നടപടി സ്വീകരിക്കുമോയെന്ന് അവർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും അവർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. 

വെറുപ്പ് പടർത്തുന്നവർ കണ്ണുതുറക്കട്ടെ; 36 വർഷമായി പള്ളിയിലേക്ക് നോമ്പുതുറ വിഭവങ്ങളെത്തിക്കുന്നത് ഈ ക്ഷേത്രം

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1947 ഓ​ഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു