
ഭോപ്പാൽ: ഗതാഗതക്കുരുക്കിൽപ്പെട്ട് (Traffic block) കിടന്ന ഓട്ടോയിൽ നിന്ന് ഒരു ലക്ഷം രൂപ പൊതിഞ്ഞുവച്ച ടവ്വലുമായി കടന്നുകളഞ്ഞ് കുരങ്ങൻ. മധ്യപ്രദേശിലെ (Madhya Pradesh) ജബൽപൂർ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് പറയുന്നു. കതവ് ഗട്ടിൽ ഉച്ചയോടെയാണ് സംഭവം നടന്നത്. പണത്തിന്റെ ഉടമയും രണ്ട് സുഹൃത്തുക്കളും ഓട്ടോറിക്ഷയിൽ (Auto Riksha) പോകുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. അതിനിടെയാണ് കുരങ്ങൻ ഇവരിൽ നിന്ന് പണം മോഷ്ടിച്ചത്.
ഗതാഗതക്കുരുക്കിന് കാരണമെന്താണെന്നറിയാൻ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേരും പുറത്തിറങ്ങിയപ്പോഴാണ് കുരങ്ങൻ പണം ഇരുന്ന തുണിക്കെട്ട് മോഷ്ടിച്ചത്. ടവ്വലും കൊണ്ട് കുരങ്ങൻ ഓടി മരത്തിൽ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡിൽ വീണു. റോഡിൽ നിന്നും സമീപത്തുനിന്നുമായി 56000 രൂപ മാത്രമാണ് ഉടമയ്ക്ക് പെറുക്കിയെടുക്കാനായത്.
ബാക്കി തുക നഷ്ടപ്പെട്ടു. ആരാണ് ബാക്കി പണം എടുത്തതെന്ന് അറിയില്ലെന്നും കുരങ്ങൻ പണം മോഷ്ടിച്ചതായി കേസ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മജോലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സച്ചിൻ സിംഗ് പറഞ്ഞു. സമീപ പ്രദേശത്തെങ്ങും സിസിടിവി ക്യാമറഘൾ ഇല്ല, അതുകൊണ്ടുതന്നെ സത്യാവസ്ഥ അന്വേഷിക്കാനും സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് ആളുകൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകാറുണ്ട്. ചിലത് വാഹനങ്ങളിൽ അതിക്രമിച്ച് കയറാറുമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam