'മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും'; ഡാനിഷ് അലി എം പി

Published : Nov 06, 2023, 11:27 AM ISTUpdated : Nov 06, 2023, 11:50 AM IST
'മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും'; ഡാനിഷ് അലി എം പി

Synopsis

മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഡാനിഷ് അലി എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം വാങ്ങിയെന്ന ആക്ഷേപം സമിതിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഡാനിഷ് അലി പ്രതികരിച്ചു.

ദില്ലി: തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തിൽ മഹുവക്കെതിരെ ഒരു തെളിവുമില്ലെന്ന് എത്തിക്സ് കമ്മിറ്റി അംഗം ഡാനിഷ് അലി എംപി. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഡാനിഷ് അലി എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം വാങ്ങിയെന്ന ആക്ഷേപം സമിതിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഡാനിഷ് അലി പ്രതികരിച്ചു.

മഹുവ മൊയിത്രയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി ചെയർമാന് കത്തു നൽകി. കരട് റിപ്പോർട്ടിൽ ഈ ശുപാർശ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നാളെ എത്തിക്സ് കമ്മിറ്റിയുടെ യോഗം ചേരുകയാണ്. നാളത്തെ അജണ്ടയില്‍ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹുവയെ അയോഗ്യ ആക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11എംപിമാര്‍ക്കെതിരെ പാര്‍ലമെന്‍റ് നടപടിയെടുത്തിരുന്നു. അന്ന് 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചു. സുപ്രീംകോടതിയും ഇത് അംഗീകരിച്ചു. 

2005ല്‍ അത്തരമൊരു തീരുമാനമെടുത്തെങ്കില്‍ ചോദ്യത്തിന് സമ്മാനങ്ങൾ കൈപ്പറ്റിയ മഹുവയെ അയോഗ്യയാക്കണം എന്നാണ് ബിജെപി അംഗങ്ങളുടെ നിലപാട്. എന്നാല്‍ മഹുവ പറയുന്നത് തന്‍റെ സ്വകാര്യ ജീവിതം സംബന്ധിച്ച ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റി ചോദിച്ചതെന്നാണ്. പരാതി നല്‍കിയവരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിച്ചില്ല എന്നും മഹുവ മൊയിത്ര പറഞ്ഞു. 

'2005ല്‍ 11 എംപിമാരെ അയോഗ്യരാക്കിയില്ലേ? മഹുവയെയും അയോഗ്യയാക്കണം': എത്തിക്സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ

എത്തിക്സ് കമ്മിറ്റിയില്‍ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്നാണ് മഹുവ പറഞ്ഞത്. കോഴ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതുകൊണ്ടാണ് ഹിയറിങ്ങില്‍ നിന്ന്  ഇറങ്ങി പോയത്. ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് മഹുവ അവകാശപ്പെട്ടു. അദാനി തന്നെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. അദാനിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും മഹുവ പറഞ്ഞു. ജന്മദിനത്തില്‍ അടക്കം ചില സമ്മാനങ്ങള്‍ നല്‍കിയെന്ന് മാത്രമാണ് സമിതിക്ക് മുന്‍പാകെ ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിച്ചത്. തന്‍റെ വീട് മോടി പിടിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണെന്നും മഹുവ മൊയിത്ര വിശദീകരിച്ചു.

https://www.youtube.com/watch?v=PcwI2wl_eJk

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം