ഡോക്ടർ വന്ദന ദാസ് കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ

Published : May 10, 2023, 10:22 PM IST
ഡോക്ടർ വന്ദന ദാസ് കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ

Synopsis

കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക്  ദേശീയ വനിത  കമ്മീഷൻ അധ്യക്ഷ കത്തയച്ചു. 

ദില്ലി: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക്  ദേശീയ വനിത  കമ്മീഷൻ അധ്യക്ഷ കത്തയച്ചു. ദേശീയ വനിത കമ്മീഷൻ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെയാണ് കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച പ്രതിയാണ് ഡ‍ോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. 11മുറിവുകളാണ് ഡോക്ടർ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. നാളെയാണ് സംസ്കാരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ