പ്രണയ വിവാഹം കഴിഞ്ഞ് മൂന്ന് മാസം; 17കാരി ജീവനൊടുക്കി, ഭർത്താവും മാതാവും അറസ്റ്റിൽ

Published : Apr 05, 2024, 03:07 PM ISTUpdated : Apr 05, 2024, 03:17 PM IST
പ്രണയ വിവാഹം കഴിഞ്ഞ് മൂന്ന് മാസം; 17കാരി ജീവനൊടുക്കി, ഭർത്താവും മാതാവും അറസ്റ്റിൽ

Synopsis

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 17കാരി ഭർതൃവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിക്ക് ഭർതൃ മാതാവിൽ നിന്ന് നിരന്തരം ഉപദ്രവം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഛത്രപതി സംഭാജിനഗർ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിലാണ് 17 കാരിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 17കാരി ഭർതൃവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിക്ക് ഭർതൃ മാതാവിൽ നിന്ന് നിരന്തരം ഉപദ്രവം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ സ്ത്രീധന മരണത്തിനും ശൈശവ വിവാഹത്തിനും പൊലീസ് കേസെടുത്തു. ഇവരെ നാല് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂനെയിലെ ഹിൻജെവാഡി സ്വദേശിയാണ് പെൺകുട്ടി. മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും വീട്ടിൽ താമസിക്കാൻ പോയ സമയത്താണ് യുവാവുമായി പ്രണയ ബന്ധമുണ്ടായതെന്നും വിവാ​ഹം നടന്നതെന്നും പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നു. 

കരിമ്പനത്തൈകളുടെ പട്ട കൊണ്ട് നിർമാണം, പൊള്ളുന്ന ചൂടിൽ പൂരപ്രേമികള്‍ക്ക് ആശ്വാസമായി മണികണ്ഠന്‍റെ വിശറികൾ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ