'നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍', നിയമനം നടത്തി രാഷ്ട്രപതി ഉത്തരവിറക്കി

Published : Feb 12, 2023, 03:51 PM ISTUpdated : Feb 12, 2023, 07:32 PM IST
 'നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍', നിയമനം നടത്തി രാഷ്ട്രപതി ഉത്തരവിറക്കി

Synopsis

ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് കൊളിജീയം പറ്റ്ന ഹൈക്കോടതിയിലേക്കുള്ള ശുപാർശ നല്‍കിയത്. 

ദില്ലി: നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. എന്നാൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനം വന്നില്ല. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധർ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗുവാഹത്തി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകശ്മീർ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എൻ കോടിശ്വർ സിംഗ് എന്നിവരുടെ നിയമന ഉത്തരവാണ് ഇന്ന് വന്നത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് കൊളിജീയം പറ്റ്ന ഹൈക്കോടതിയിലേക്കുള്ള ശുപാർശ നല്‍കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്
അധ്യാപികയെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്ന് തവണ, പരാജയപ്പെട്ടിട്ടും ക്രൂരത തുടർന്ന് ഭർത്താവ്; വാഹനമിടിപ്പിച്ച് കൊന്നു