
ചെന്നെ: തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപം പുതുക്കോവിലിൽ പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു. വാണിയമ്പാടി അമ്പല്ലൂർ റോഡിലെ പടക്ക നിർമാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേർ മരിച്ചു. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. പടക്കശാല പൂർണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂർ, ജോളാർപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ പേരുണ്ടോയെന്ന് തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam