ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും,പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ

Published : Nov 01, 2022, 06:29 AM IST
ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും,പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ

Synopsis

പാലം പുതുക്കി പണിതത് പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി .ദുരന്തത്തിൽ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്

 

മുംബൈ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരിൽ കാണാൻ സിവിൽ ആശുപത്രിയിലും അദ്ദേഹം എത്തിയേക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമാണ് ഇന്ന്.ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു.

പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി .ദുരന്തത്തിൽ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും

​ഗുജറാത്തിലെ 'തൂക്കുപാലം അപകടം'; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ

PREV
Read more Articles on
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി