വിലക്കുറവ് പ്രാബല്യത്തിൽ,മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ, കേരളം തീരുമാനമെടുത്തില്ല

By Web TeamFirst Published Nov 4, 2021, 6:37 AM IST
Highlights

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല

ദില്ലി/തിരുവനന്തപുരം: ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തിൽ(fuel price reduction) രാജ്യം. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും(petrol and disel) വില കുറവ് പ്രാബല്യത്തിൽ വന്നു. കേരളത്തിൽ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. 

ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു കേന്ദ്ര സർക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്‍റെ വാറ്റ് കുറക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല. 

കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോൾ വില 105രൂപ 86 പൈസയായി. ഡീസൽവില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയിൽ ഡീസൽ വില 91 രൂപ 41 പൈസ , പെട്രോൾ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസൽ വില 91.79 , പെട്രോൾ വില 104.48 പൈസയുമായി.

Read More: Petrol Diesel Excise Cut | കേന്ദ്രം മുഖം രക്ഷിച്ചത്, സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാൽ

click me!