ചൂടിലുരുകി ഉത്തരേന്ത്യ; കൂടിയ താപനില 47 ഡിഗ്രി, റെഡ് കോഡ് മുന്നറിയിപ്പ്

Published : Jun 02, 2019, 06:51 AM ISTUpdated : Jun 02, 2019, 09:26 AM IST
ചൂടിലുരുകി ഉത്തരേന്ത്യ; കൂടിയ താപനില 47 ഡിഗ്രി, റെഡ് കോഡ്  മുന്നറിയിപ്പ്

Synopsis

ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലയിടങ്ങളിലും ഉഷ്ണക്കാറ്റ് വീശി. 

ദില്ലി: കടുത്ത വേനൽച്ചൂടിൽ വലയുകയാണ് ദില്ലിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. വൈകിയെത്തിയ വേനലിന്‍റെ തുടക്കത്തിൽ തന്നെ കൊടുംചൂട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലയിടങ്ങളിലും ഉഷ്ണക്കാറ്റ് വീശി. തുടർച്ചയായി രണ്ട് ദിവസം ചൂട് 45 ഡിഗ്രിക്ക് മുകളിലായതോടെയാണ് കാലാവസ്ഥ കേന്ദ്രം റെഡ് കോഡ് മുന്നറിയിപ്പ് നൽകിയത്. വരുന്ന രണ്ട് ദിവസം കൂടി കൊടും ചൂട് തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

നഗരം ചൂടിലുരുകാൻ തുടങ്ങിയതോടെ പുറംപണികളിലേർപ്പെടുന്ന തൊഴിലാളികളാണ് ഏറ്റവും വലഞ്ഞത്. ചൂട് കൂടിയതോടെ ജലക്ഷാമവും വൈദ്യുതി തടസ്സവും പതിവായിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുറംപണികളിലേർപ്പെടുന്നവർ നിർജ്ജലീകരണം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്വാസം മുട്ടി ദില്ലി; വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ, താറുമാറായി റെയിൽ, വ്യോമ ​ഗതാ​ഗതം
കുടിവെള്ള പൈപ്പ് ലൈനിന് മുകളിലെ ശുചിമുറിയാണ് ചതിച്ചതെന്ന് ഉദ്യോ​ഗസ്ഥർ, ഇൻഡോറിൽ മലിനജലം ഉപയോ​ഗിച്ചവരുടെ മരണസംഖ്യ പത്തായി