
ശ്രീനഗര്‍: ജമ്മു കശ്മീരിൽ (Jammu and Kashmir) സുരക്ഷാസേനയും ഭീകരരും (Terrorist) തമ്മിൽ ഏറ്റുമുട്ടൽ. പാക് ഭീകരൻ അടക്കം നാല് ഭീകരരെ സൈന്യം വധിച്ചു. വിവിധ ഇടങ്ങളിൽ നടന്ന വ്യത്യസ്ത ഓപ്പറേഷനിലൂടെയാണ് സുരക്ഷാ സേന ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പുൽവാമ, ഗന്ധർബാൽ, ഹന്ദ്വാര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമയിൽ രണ്ട് ജെയ്ഷെ ഭീകരരെയും ഹന്ദ്വാരയിലും ഗന്ദർബാലിലും ഓരോ ലഷ്ക്വറ ത്വയ്ബ ഭീകരെരയുമാണ് വധിച്ചത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ പാക് ഭീകരനാണ്. 2018 മുതൽ മേഖലയിൽ ഇയാൾ ഭീകരപ്രവർത്തനം നടത്തിവരികയായിരുന്നുവെന്ന് സുരക്ഷാ സേന അറിയിച്ചു. ഒരു ഏറ്റുമുട്ടലിൽ ഒരു ഭീകരനെ ജീവനോടെ പിടിച്ചു. പ്രദേശത്ത് തെരച്ചിൽ വീണ്ടും തുടരുകയാണ്. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ പഞ്ചായത്തംഗമായ ഷബീർ അഹമ്മദ് മിർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ തുടങ്ങിയത്. അഡൗറയിലെ വസതിക്ക് സമീപത്തുവെച്ച് ഷബീർ അഹമ്മദ് മിറിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷബീർ അഹമ്മദ് മരിച്ചിരുന്നു.
ദില്ലി: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാർച്ച് ഒമ്പതാം തിയതി അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാൻ്റെ ഇന്‍റര്‍ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണതായി അവകാശപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam