ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 12ലേക്ക് മാറ്റി

Published : May 02, 2023, 11:21 PM ISTUpdated : May 02, 2023, 11:47 PM IST
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 12ലേക്ക് മാറ്റി

Synopsis

ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിന് എതിരെ ലക്ഷദ്വീപ് ഭരണകൂടമാണ് ഹർജി നൽകിയത്. 

ദില്ലി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 12ലേക്ക് മാറ്റി. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിന് എതിരെ ലക്ഷദ്വീപ് ഭരണകൂടമാണ് ഹർജി നൽകിയത്. 

2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് എംപി ഉൾപ്പെടെ നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ കേസിൻ്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിയുണ്ടായത്. 

ലക്ഷദ്വീപ് പാഠമായി; വയനാട്ടിൽ തിടുക്കം കാണിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ അന്ന് മുതൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാകുമെന്നാണ് ചട്ടം.  വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ സെഷൻ കോടതിക്ക് മുകളിലുള്ള മേൽക്കോടതികൾ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യത ഇല്ലാതാകും. തുടർന്നാണ് അയോഗ്യത നീങ്ങിയത്. 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി