
1- അപകീർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും
അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണമില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷം വിധി പറയും.
2- കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ; അടിയന്തര സ്റ്റേ അനുവദിച്ചില്ല
ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹർജി. സിനിമയുടെ പ്രദർശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതൽപര്യ ഹർജി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി.
3- ആതിരയ്ക്ക് നാടിന്റെ യാത്രാമൊഴി; മുങ്ങിയ അരുൺ വിദ്യാധരനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം
മുൻ സുഹൃത്തിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയ്ക്ക് യാത്രാമൊഴിയേകി നാട്. കേസിൽ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ഭീഷണി തുടർന്നെന്ന് ആതിരയുടെ സഹോദരി ഭർത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാൽ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും കേരള സ്റ്റോറി സിനിമ വിവാദത്തിൽ യെച്ചൂരി പറഞ്ഞു.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി. ബജ്‍രംഗ്ദളിന്‍റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എ ഐ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്.
7- വേനല്‍മഴ ശക്തം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് മുതൽ അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട്( 40-50 kmph) കൂടിയ മഴക്ക് സാധ്യത.തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ് 2)അതി ശക്തമായ മഴക്കും ഇന്നും നാളെയും (മെയ് 2& 3) ശക്തമായ മഴക്കും സാധ്യതയുണ്ട്.മെയ് 6 ഓടെ തെക്ക് കിഴക്കൻ
8- മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി
തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്.
ന്നക്കനലിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അപ്പുറം തമിഴ്നാട് വന മേഖല വരെ കൊമ്പൻ സഞ്ചരിച്ചു
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എ ഐ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്.