എൻഡോസൾഫാൻ ഇരകൾക്ക് ചികിൽസ ഉറപ്പാക്കണം,വിവരങ്ങൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിർദേശം

Published : Jul 18, 2022, 03:07 PM ISTUpdated : Jul 18, 2022, 03:11 PM IST
എൻഡോസൾഫാൻ ഇരകൾക്ക് ചികിൽസ ഉറപ്പാക്കണം,വിവരങ്ങൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിർദേശം

Synopsis

എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു

ദില്ലി :എൻഡോസൾഫാൻ ഇരകൾക്ക് പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട്  സുപ്രിം കോടതി. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കോടതിയെ അറിയിക്കാനും നിർദേശം സുപ്രീംകോടതി നിർദേശം നൽകി. 

എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണം: ചീഫ് സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ദില്ലി:  എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം.ജെബി മേത്തർ എം.പി.യുടെ പരാതിയിലാണ് നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തിയ ശേഷം അമ്മ  ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ജെബി പരാതി നൽകിയത്. 

എൻഡോസൾഫാൻ കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ വിധി നടപ്പാക്കുന്നതിലെ പുരോഗതി റിപ്പോർട്ട് കേരളം സുപ്രിം കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയെ സമീപിച്ച എട്ട് ഇരകൾക്ക് അമ്പതിനായിരം രൂപ കോടതി ചെലവിന് നൽകിയെന്ന് കേരളം അറിയിച്ചു. 2107 ലെ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹരായ 3714 പേരുടെ പട്ടിക തയ്യാറാക്കി. 3667 പേർക്ക് തുക നൽകി. 

ബാക്കിയുള്ള നാൽപത്തിയേഴ് പേരിൽ 25 പേരെ കണ്ടെത്താനുണ്ടെന്നു ഇവരെ തിരിച്ചറിയാൻ നടപടികൾ തുടരുകയാണെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ നാല് യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം അറിയിച്ചു. 2017 വിധി നടപ്പാക്കാത്തതിനെതിരെ ഇരകളായവർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി കേരളത്തിനെതിരെ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല