നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

Published : Jul 18, 2022, 12:43 PM ISTUpdated : Jul 18, 2022, 12:56 PM IST
നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

Synopsis

ബസിൽ 50 ലേറെ പേർ ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി...

മധ്യപ്രദേശിൽ യാത്രക്കാരുമായി പോയ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നർമ്മദ നദിയിൽ പതിച്ചത്. മഹാരാഷ്ട്രാ ട്രാൻസ്പോർട് കോർപ്പറേഷൻ ബസ് മധ്യപ്രദേശിലെ ധാർ ജില്ലയിലെ പാലത്തിൽ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ബസിൽ 50 ലേറെ പേർ ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 

സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. നദിയുടെ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി