സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി, ഡി. രൂപ ഐപിഎസിനെതിരെ അപകീര്‍ത്തിക്കേസ്

Published : Mar 27, 2023, 11:01 AM ISTUpdated : Mar 27, 2023, 11:04 AM IST
സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി, ഡി. രൂപ ഐപിഎസിനെതിരെ അപകീര്‍ത്തിക്കേസ്

Synopsis

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കര്‍ണ്ണാടക സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു.   

ബെംഗളൂരു: കർണാടകത്തിലെ ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഐഎഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഐ.എ.എസ്. ഓഫീസർ രോഹിണി സിന്ദൂരി നൽകിയ സ്വകാര്യ ഹർജിയിലാണ് നടപടി.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കര്‍ണ്ണാടക സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു.    രോഹിണിക്കുനേരെ അഴിമതിയാരോപണവും  വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹിക മാധ്യമത്തിലൂടെയാണ് പോരിന്  തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും രൂപ പോസ്റ്റുചെയ്തു. മേലുദ്യോഗസ്ഥർക്ക് രോഹിണി അയച്ച ചിത്രങ്ങളാണ് രൂപ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് രോഹിണിവക്കീൽ നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ണ്ണാടക സര്‍ക്കാര്‍ ഇരുവരെയുംസ്ഥലം മാറ്റിയിരുന്നു.  മറ്റുചുമതലകൾ ഇവര്‍ക്ക് നൽകിയിട്ടില്ല. പിന്നാലെ പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന്  ചീഫ് സെക്രട്ടറി വിലക്കുകും ചെയ്തു. മൈസൂരു കെ ആർ നഗർ എംഎൽഎയുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്. 

Read More : 'പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും, അധികാരത്തിന് പിറകിൽ ഒളിച്ചിരിക്കുന്നു'; മോദിക്കെതിരെ പ്രിയങ്ക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് 24കാരി സ്വന്തം നഗ്നവീഡിയോ അയച്ചു, പിന്നാലെ മിസ്സിംഗ്; ആൺസുഹൃത്തിന്‍റെ വീട്ടിൽ നഗ്നായ അഴുകിയ മൃതദേഹം, കൊലപാതകം
സ്റ്റാലിന്‍ സര്‍ക്കാര്‍ നിങ്ങളുടെ പണം, നിങ്ങള്‍ക്ക് തരുമ്പോള്‍ സന്തോഷത്തോടെ വാങ്ങി വിജയ്‌ക്ക് വോട്ടുചെയ്യണം, പുതിയ ക്യാംപയിനുമായി ടിവികെ