കൊവിഡ് പ്രതിസന്ധി: 50 മുതൽ 75 ശതമാനം വരെ വേതനം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ

Web Desk   | Asianet News
Published : Mar 30, 2020, 11:14 PM ISTUpdated : Mar 30, 2020, 11:28 PM IST
കൊവിഡ് പ്രതിസന്ധി: 50 മുതൽ 75 ശതമാനം വരെ വേതനം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ

Synopsis

സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെൻഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60% കുറവ് വരുത്തിയിട്ടുണ്ട്

ഹൈദരാബാദ്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ. എല്ലാവരുടെയും ശമ്പളം 50 ശതമാനം മുതൽ 75 ശതമാനം വരെ വെട്ടിക്കുറച്ചു. പെൻഷനും വെട്ടിക്കുറച്ചു.

സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെൻഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60% കുറവ് വരുത്തിയിട്ടുണ്ട്.

അതിനിടെ ബെംഗളൂരുവിൽ നിന്ന് തെലങ്കാനയിലേക്കും വടക്കൻ കർണാടകത്തിലേക്കും പോകാൻ ശ്രമിച്ച ഇരുനൂറോളം തൊഴിലാളികളെ ഐസൊലേഷൻ കേന്ദ്രത്തിലാക്കി. തുമകൂരുവിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ചരക്ക് വണ്ടിയിലാണ്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം നാട്ടിലേക്ക് പോകാൻ ശ്രമിച്ചത്.

PREV
click me!

Recommended Stories

വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ
പ്രതിസന്ധി രൂപം കൊണ്ടത് ആഴ്ചകൾക്കുള്ളിൽ, റോസ്റ്ററിൽ 'റോസ്റ്റായി' ഇൻഡിഗോ