
തിരുവനന്തപുരം: കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ് കണക്കുകൾ നിരത്തുകയും ചെയ്തു കേന്ദ്ര ധനമന്ത്രി.
തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ പ്രത്യേകമായി നിർമല സീതാരാമൻ എണ്ണിപ്പറയുകയും ചെയ്തു. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു, 20000 ശുചിമുറി നിർമിച്ചു, 76 ജൻ ഔഷധി കേന്ദ്രങ്ങൾ, ഉജ്ജ്വല പദ്ധതിയിലൂടെ 63500 കണക്ഷൻ, അന്ന യോജന സൗജന്യ റേഷൻ പദ്ധതിയിൽ 16 ലക്ഷം ഗുണഭോക്താക്കൾ, ജൻ ധൻ അക്കൗണ്ട് 8.5 ലക്ഷം അക്കൗണ്ട് എന്നിങ്ങനെയാണ് നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ച കണക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam