
അമരാവതി: ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് ഉപമുഖ്യമന്ത്രിമാരാകുക. ജഗന്റെ ഈ തീരുമാനം വിപ്ലവകരമായ ചുവട് വയ്‌പാണെന്നാണ് വിലയിരുത്തല്‍.
അമരാവതിയിലെ വീട്ടില്‍ വച്ച് നടന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജഗന് ഇക്കാര്യം പ്രഖ്യാപിച്ചത്. 25 അംഗ മന്ത്രിസഭയില്‍ എസ്.സി, എസ്.റ്റി, ബി.സി, ന്യൂനപക്ഷം, കാപ് വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. അംഗബലം കുറവുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും ജഗന് അറിയിച്ചു.
റെഡ്ഡി വിഭാഗം മന്ത്രിസഭയുടെ സിംഹഭാഗവും കയ്യടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു ജഗന്റെ പ്രഖ്യാപനം.പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നും ജഗന്‍ അറിയിച്ചു. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ കാപ്, ബി.സി വിഭാഗങ്ങളില്‍ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam