ചൈനയെ തുരത്താൻ കഴിയാത്തവരാണ് താന്‍ കാര്‍ഗിലില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് : ഒമർ അബ്ദുള്ള

Published : Nov 01, 2022, 12:20 PM ISTUpdated : Nov 01, 2022, 12:34 PM IST
ചൈനയെ തുരത്താൻ കഴിയാത്തവരാണ് താന്‍ കാര്‍ഗിലില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് :  ഒമർ അബ്ദുള്ള

Synopsis

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം സാങ്കൽപ്പിക രേഖകൾ വരച്ച് വിച്ഛേദിക്കാനാവില്ലെന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ : കാർഗിൽ സന്ദർശിക്കുന്നതിൽ നിന്ന് ലഡാക്കിലെ അധികാരികൾ തന്നെ തടയാൻ ശ്രമിച്ചുവെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. "അവർ എന്നോട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു. കിഴക്കൻ ലഡാക്കിലേക്ക് ചൈന പ്രവേശിച്ചിരിക്കുന്നു. നിങ്ങൾക്ക് അവരെ തടയാൻ കഴിയുന്നില്ല. നിങ്ങൾക്ക് അവരെ തിരിച്ചയക്കാൻ കഴിയുന്നില്ല. ഞങ്ങൾ ശ്രീനഗറിൽ നിന്ന് ദ്രാസ് വഴി കാർഗിലിലേക്ക് പോകുക മാത്രമാണ് ചെയ്യുന്നത്. ടൗൺ പിടിച്ചെടുക്കുകയല്ല." തിങ്കളാഴ്ച ദ്രാസിൽ നടന്ന സമ്മേളനത്തിൽ ഒമർ അബ്ദുള്ള പറഞ്ഞു. 

പൊതുജനങ്ങളെ അംഭിസംബോധന ചെയ്യാനോ ദ്രാസിലെ ഡാക് ബംഗ്ലാവ് സൗകര്യം ഉപയോഗിക്കാനോ അനുമതി നൽകിയില്ലെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. "ആറ് വർഷം ഞാൻ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയിരുന്നു. അവരുടെ ചില തീരുമാനങ്ങൾ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപ്പെടുന്നു. ഞാൻ ഡാക് ബംഗ്ലാവ് ഫ്രഷ് ആവാൻ മാത്രമേ ഉപയോഗിക്കൂ," അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് സ്വന്തം തീരുമാനങ്ങളിൽ വിശ്വാസമില്ലെന്നും അബ്ദുള്ള ആരോപിച്ചു. 

"2019 ഓഗസ്റ്റിൽ അവർ നിങ്ങളെ (ലഡാക്കിനെ) ജമ്മു കശ്മീരിൽ നിന്ന് വേർപെടുത്തി. അത് നിങ്ങളുടെ ആവശ്യമാണെങ്കിൽ, ഞങ്ങളെ ഇവിടെ പ്രവേശിക്കുന്നതിൽ അവർ എന്തിനാണ് ഭയപ്പെടുന്നത്?" അദ്ദേഹം ചോദിച്ചു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം സാങ്കൽപ്പിക രേഖകൾ വരച്ച് വിച്ഛേദിക്കാനാവില്ലെന്ന് ഒമർ അബ്ദുള്ള ആഞ്ഞടിച്ചു. "ഞങ്ങളുടെ ബന്ധം വളരെ ശക്തമാണ്, ഈ വ്യാജ വരകൾക്ക് അതിനെ ദുർബലപ്പെടുത്താൻ കഴിയില്ല. നിങ്ങളുടെ വേദന ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയും, നിങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന് ഞങ്ങൾക്കറിയാം," ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്