'കൊവിഡ് വാക്സിനാണെന്ന് അറിഞ്ഞില്ല', ഹരിയാനയിൽ മോഷ്ടിച്ച ബാ​ഗ് തിരികെ നൽകി യുവാവ്

Published : Apr 23, 2021, 09:52 AM ISTUpdated : Apr 23, 2021, 09:54 AM IST
'കൊവിഡ് വാക്സിനാണെന്ന് അറിഞ്ഞില്ല', ഹരിയാനയിൽ മോഷ്ടിച്ച ബാ​ഗ് തിരികെ നൽകി യുവാവ്

Synopsis

'ക്ഷമിക്കണം, അത് കൊറോണയ്ക്കുള്ള വാസ്കിൻ ആണെന്ന് അറിഞ്ഞില്ല' - എന്ന് ഹിന്ദിയിലാണ് അയാൾ കുറിച്ചിരുന്നത്. 

ദില്ലി: വ്യാഴാഴ്ച ഹരിയാനയിൽ നിന്ന് മോഷണം പോയത് 1700 ഡോസ് വാക്സിൻ അടങ്ങിയ ബാ​ഗായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ വാക്സിൻ ബാ​ഗ് തിരികെയെത്തി. കൊവിഡിനുള്ള മരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന കുറിപ്പോടെയാണ് വാക്സിൻ അടങ്ങിയ ബാ​ഗ് മറ്റൊരാൾ വശം മോഷ്ടാവ് തന്നെ തിരികെ എത്തിച്ചത്. 

മോഷ്ടാവ് ആരാണെന്ന് അറിയില്ലെങ്കിലും ക്ഷമാപണത്തോടെ മുഴുവൻ വാക്സിനും ഇയാൾ തിരിച്ചെത്തിച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ ജിന്തിലാണ് സംഭവം നടന്നത്. മോഷ്ടിച്ച ബാ​ഗിൽ വാക്സിൻ ആണെന്നറിഞ്ഞതോടെ അജ്ഞാതനായ മോഷ്ടാവ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ  ബാഗ് ഏൽപ്പിക്കുകയായിരുന്നു. 

 ജിന്ത് ജനറൽ ആശുപത്രിയിൽ നിന്നാണ് മരുന്ന് അടങ്ങിയ ബാ​ഗ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുരയാണ്. 

പൊലീസുകാർക്കുള്ള ആഹാരമാണെന്നും സ്റ്റേഷനിലെത്തിക്കണമെന്നും തനിക്ക് മറ്റൊരു ഡെലിവറിയുണ്ടെന്നും പറഞ്ഞാണ് അജ്ഞാതൻ ചായക്കടയിലുള്ള ആളുടെ കൈവശം വ്യാഴാഴ്ച ഉച്ചയോടെ ബാ​ഗ് ഏൽപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അമേരിക്കയെക്കൊണ്ട് സാധിക്കില്ല, ആക്രമിക്കാൻ തുനിഞ്ഞാൽ കടലിൽ മുക്കും'; ഭീഷണിയുമായി ഇറാനും
'നോ പ്രോബ്ലം! ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകളെ സഹായിക്കാം, ഇന്ത്യയിൽനിന്ന് ടോൾ ഈടാക്കിയിട്ടില്ല'; അമേരിക്കൻ ഉപരോധത്തിനിടെ വാ​ഗ്ദാനവുമായി ഇറാൻ