
ദില്ലി: പോസ്റ്റ് ഓഫീസിൽ ധാരാളം പണമുണ്ടാകുമെന്ന് കരുതി വളരെ കഷ്ടപ്പെട്ട് മോഷ്ടിക്കാൻ കയറിയ കള്ളൻ എന്തായാലും ചമ്മിപ്പോയിട്ടുണ്ടാകും. കാരണം കിട്ടിയത് വെറും 487 രൂപ മാത്രം. അതും നാണയങ്ങൾ മാത്രം. ദില്ലിയിലെ മാനസരോവര്‍ പാര്‍ക്കിലെ പോസ്റ്റ് ഓഫീസിലാണ് മോഷണം നടന്നത്. പണം വെയ്ക്കുന്ന സേഫിന് പുറകിലെ ഭിത്തിയിൽ ദ്വാരമിട്ടാണ് കള്ളൻ അകത്തുകയറിയതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ അവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാവിലെ ഓഫീസിലത്തിയ പോസ്റ്റ് മാസ്റ്ററാണ് സേഫ് തകർത്തിട്ടിരിക്കുന്നതായി പൊലീസിൽ അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പോസ്റ്റ് ഓഫീസ് അടച്ചിരുന്നെന്നും പോസ്റ്റ് മാസ്റ്റർ പറഞ്ഞു. ഭിത്തിക്ക് 15 ഇഞ്ചോളം കട്ടിയുണ്ടെന്നും ഇതിൽ ദ്വാരമുണ്ടാക്കാൻ ഏകദേശം ഒരുമണിക്കൂറെങ്കിലും എടുത്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് അനുമാനം.
പോസ്റ്റ് ഓഫീസുകളില്‍ വലിയ പണം ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാവിനെ പോസ്റ്റ് ഓഫീസില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പ്രതിയെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഒന്നിലധികം പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam