
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. മൂന്നാം ഘട്ട പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എൻഡി എക്കും മഹാസഖ്യത്തിനുമായി ബിഹാറിൽ പ്രചാരണം നടത്തി.
78 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. ആദ്യഘട്ടത്തിൽ 55 ശതമാനവും രണ്ടാം ഘട്ടത്തിൽ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണൽ.
ബിഹാറിൽ ഭരണ തുടർച്ചയെന്ന് എൻഡിഎ അവകാശപ്പെടുമ്പോൾ അഭിപ്രായ സർവേകളും അവർക്ക് അനുകൂലമാണ്. എന്നാൽ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ബിഹാറിൽ അധികാരത്തിൽ വരുമെന്നുമാണ് മഹാ സഖ്യത്തിൻ്റെ അവകാശവാദം. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്നാണ് എൻഡിഎക്ക് ഭീഷണി ഉയർത്തുന്ന ചിരാഗ് പാസ്വാൻ്റ വെല്ലുവിളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam