ഈറോഡ് എംഎൽഎ തിരുമകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; തമിഴ്നാടിനും കോൺഗ്രസിനും കനത്ത നഷ്ടമെന്ന് അഴഗിരി

Published : Jan 04, 2023, 04:06 PM ISTUpdated : Jan 05, 2023, 10:08 PM IST
ഈറോഡ് എംഎൽഎ തിരുമകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; തമിഴ്നാടിനും കോൺഗ്രസിനും കനത്ത നഷ്ടമെന്ന് അഴഗിരി

Synopsis

സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ വി രാമസ്വാമയുടെ ചെറുമകനാണ് തിരുമകൻ

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എൽ എയും കോൺഗ്രസ് നേതാവുമായ ഇ തിരുമകൻ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 46 വയസ്സായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്ത നഷ്ടമാണ് തിരുമകന്‍റെ വിയോഗമെന്ന് ടി എൻ സി സി അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ടി എൻ സി സി മുൻ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവന്‍റെ മകനും, സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാർ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകൻ.

അനന്ത് അംബാനി മുതൽ ജയ് അൻഷുൽ അംബാനി വരെ: പുതുതലമുറയുടെ വിദ്യാഭ്യാസ യോഗ്യത

അതേസമയം തമിഴ്നാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത നടി ഗായത്രി രഘുറാം ബി ജെ പി വിട്ടു എന്നതാണ്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ വ്യക്തിഹത്യയും ആക്രമണവും നടത്തുമ്പോൾ ബി ജെ പി നേതൃത്വം ഇടപെടുന്നില്ല എന്നാരോപിച്ചാണ് നടി പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ബി ജെ പി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളും നടി ഗായത്രി രഘുറാം നടത്തി. ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ നുണയനാണെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ബി ജെ പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും നടി ആരോപിച്ചു. അണ്ണാമലൈക്കെതിരെ തെളിവുകളടക്കം നൽകി പൊലീസിൽ പരാതി നൽകുമെന്നും ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു. അടുത്തിടെ ട്വിറ്ററിൽ നടത്തിയ ചില പ്രതികരണങ്ങളുടെ പേരിൽ ഗായത്രി രഘുറാമിനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. ട്വിറ്ററിലൂടെ തന്നെയാണ് രാജി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ