തിരുപ്പതി ലഡ്ഡു: നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റ്‌,ഏത് അന്വേഷണം നേരിടാനും തയാറെന്ന് കരാര്‍ കമ്പനി

Published : Sep 21, 2024, 09:08 AM IST
തിരുപ്പതി ലഡ്ഡു: നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റ്‌,ഏത് അന്വേഷണം നേരിടാനും തയാറെന്ന് കരാര്‍ കമ്പനി

Synopsis

ആരോപണം നിഷേധിച്ച് ദിണ്ടിഗലിലെ എ.ആർ.ഡയറി  .സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ്‌ കൈമാറിയത് .

ബംഗലൂരു:തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി  രംഗത്ത്.ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്.സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ്‌ കൈമാറിയത്.ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനി
വ്യക്തമാക്കി. ജൂണിലും ജൂലൈയിലും ആണ് TTDക്ക് കമ്പനി  നെയ്യ് നൽകിയത്.അതിനു ശേഷം കമ്പനിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിരുന്നു

ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത്,തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗകൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്രം അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. . ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ,കുറ്റക്കാരെ ശിക്ഷിക്കണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ദേശീയ തലത്തിൽ സനാതന ധർമ രക്ഷണ ബോർഡ് രൂപീകരിക്കണം എന്നും,എല്ലാ ക്ഷേത്രങ്ങളിലെയും പ്രശ്ങ്ങൾ ബോർഡ് പരിശോധിക്കണമെന്നും ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ആവശ്യപ്പെട്ടു. അതിനിടെ ക്ഷേത്രത്തിലേക്കുള്ള നെയ്യ്യുടെ ഗുണനിലവാരം അടക്കം പരിശോധിക്കാൻ നാലംഗ വിദഗ്ധ സമിതിയെ തിരുപ്പതി ദേവസ്വം നിയോഗിച്ചു.  മൃഗസംരക്ഷണ-ക്ഷീരമേഖലയിലെ വിദഗ്ധർ അടങ്ങുന്നതാണ് സമിതി .ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം എന്നാണ്  നിർദേശം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?