കൊവിഡില്‍ പരോള്‍ കിട്ടിയവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി, രണ്ടാഴ്ച സമയം

Published : Apr 29, 2022, 12:58 PM ISTUpdated : Apr 29, 2022, 03:39 PM IST
കൊവിഡില്‍ പരോള്‍ കിട്ടിയവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി, രണ്ടാഴ്ച സമയം

Synopsis

രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി ‍പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. 

ദില്ലി: കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി (Supreme Court). സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളിൽ അതാത് ജയിലുകളില്‍ റിപ്പോർട്ട് ചെയ്യാനാണ് കോടതി നിർദേശം. ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി ‍പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. ഇതോടെ 350 ഓളം തടവുപുള്ളികൾക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം