
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ട്വസ്റ്റ്. എഐഎഡിഎംകെ വിമതപക്ഷത്ത് നിന്നും കൊഴിഞ്ഞ് പോക്ക്. വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയിൽ ചേർന്നത്.
മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു. അതേസമയം 5 എംഎൽഎമാർ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ഇതോടെ വിമത പക്ഷത്ത് 17 പേരും ഇപിഎസ് പക്ഷത്ത് 27 പേരുമായി. 47 എംഎൽഎമാരാണ് എഐഎഡിഎംകെയിൽ ഉണ്ടായിരുന്നത്. ഇതിൽ വിമതപക്ഷനായ എസ്പി വേലുമണിയോടൊപ്പം നിന്നിരുന്ന 3 എംഎൽഎമാരാണ് രാജിവെച്ചത്. ഇതോടെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യമാണ്. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. കൂടുതൽ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ടിവികെ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. മന്ത്രി ആദവ് അർജുനയുടെ നേതൃത്വത്തിൽ ഇതിനുള്ള സ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam