സാങ്കേതിക തകരാർ; ജമ്മുകശ്മീരിൽ കേബിൾ കാറിൽ മലയാളികൾ ഉൾപ്പടെ മുന്നൂറോളം സഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published : May 25, 2026, 05:11 PM IST
Cable Car Rescue Operation

Synopsis

ഗുൽമാർഗിൽ കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് നിശ്ചലമായി. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 80 പേരെ ഇതിനകം സുരക്ഷിതമായി താഴെയിറക്കി.

ദില്ലി: ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് നിരവധി സഞ്ചാരികൾ കുടുങ്ങി. 300 പേരൊളം പേരാണ് കേബിൾ കാറിൽ കുടുങ്ങിയത്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുമുണ്ട്. 

ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. 80 പേരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ള സഞ്ചാരികളെ സുരക്ഷിതരാക്കി ഇറക്കാൻ നടപടികൾ പുരോഗമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു. ജമ്മു കശ്മീർ പൊലീസും എസ്ഡിആർഎഫും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നു. കരസേനയും രക്ഷപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്ന് ലഫ് ഗവർണർ അറിയിച്ചു. ഇന്നലെയും കേബിള്‍ കാറില്‍ മലയാളി കുടുങ്ങിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും ട്വിസ്റ്റ്, എഐഎഡിഎംകെ വിമതപക്ഷത്ത് നിന്നും 3 എംഎൽഎമാർ രാജിവെച്ചു, ഇനി ടിവിക്കൊപ്പം; കൂടതൽ പേരെ എത്തിക്കാൻ ശ്രമം
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ അമിത ക്യാൻസലേഷൻ ചാർജ്: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി