കൂട്ടത്തില്‍ ഒരു സ്ത്രീയും! ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് 14കാരിയെ കൊണ്ടുപോയ്, നിർബന്ധിച്ച് മദ്യം നൽകി; വീട്ടിലെത്തിക്കാതെ പീഡനത്തിനിരയാക്കി

Published : Jul 22, 2026, 03:24 PM IST
three arrested in bengaluru minor assault case

Synopsis

കർണാടകയിൽ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു: കർണാടകയിൽ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ബെംഗളൂരുവിന് സമീപമുള്ള ദേവനാഹള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടി വീട്ടിലേക്ക് മടങ്ങാണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മദ്യപിച്ച നിലയിൽ വീട്ടിലെത്തിയാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭയപ്പെടുത്തി നിർത്തി. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികൾ, സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ എവിടെയായിരുന്നെന്ന് അമ്മ ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ല'; നിലപാട് വ്യക്തമാക്കി പാറ്റകൾ; കേന്ദ്രം-സിജെപി ചർച്ചക്ക് സാധ്യത മങ്ങുന്നു
സാരി വാങ്ങിത്തന്നില്ലെന്ന് പറഞ്ഞ് വഴക്ക്, പ്രഷർ കുക്കറിന്‍റെ അടപ്പ് കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ