കുടുംബത്തിലെ 12കാരനടക്കം മൂന്ന് പേർ മരിച്ച നിലയിൽ, ​ഗൃഹനാഥന്റെ മൊബൈലിൽ മരണത്തിന് തൊട്ടുമുമ്പുള്ള വീഡിയോ

Published : Feb 11, 2024, 02:07 PM ISTUpdated : Feb 11, 2024, 02:09 PM IST
കുടുംബത്തിലെ 12കാരനടക്കം മൂന്ന് പേർ മരിച്ച നിലയിൽ, ​ഗൃഹനാഥന്റെ മൊബൈലിൽ മരണത്തിന് തൊട്ടുമുമ്പുള്ള വീഡിയോ

Synopsis

കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു. 

ദില്ലി: ഉത്തർപ്രദേശിൽ ആഗ്രയിലെ വീട്ടിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. പൈപ്പ്  വ്യാപാരിയായ ജോളി എന്ന തരുണിനെ ഇന്ന് രാവിലെ വീട്ടുജോലിക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.

പൊലീസ് വീട്ടിലെത്തിയപ്പോൾ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിൽ കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ൽ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു.

കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചിന്തകയുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056.)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം