വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ വൻ സ്ഫോടനം, 3 പേർ മരിച്ചു; സംഭവം മുർഷിദാബാദിൽ

Published : Dec 09, 2024, 11:38 AM IST
വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ വൻ സ്ഫോടനം, 3 പേർ മരിച്ചു; സംഭവം മുർഷിദാബാദിൽ

Synopsis

വീടിന്‍റെ മേൽക്കൂരയും  ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മുർഷിദാബാദ്: പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ  നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ് സംഭവം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.

വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും  ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സംഭവത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ ബോംബ് സ്ഫോടനച്ചിൽ മൂന്ന് വീടുകൾ തകർന്നിരുന്നു. അന്ന് നാല് പേർ മരിക്കുകയും  5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More : സുരക്ഷക്ക് 4000 പൊലീസ്, എന്നിട്ടും 12 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു; മുംബൈയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം
 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന