'പെരുമാറ്റ ചട്ടം വരും,ചെറിയൊരു ബ്രേക്ക്,മൂന്ന് മാസം മൻ കി ബാത്ത് ഉണ്ടാകില്ല,പുതിയ ഊര്‍ജ്ജത്തോടെ വീണ്ടും കാണാം'

Published : Feb 25, 2024, 12:27 PM IST
'പെരുമാറ്റ ചട്ടം വരും,ചെറിയൊരു ബ്രേക്ക്,മൂന്ന് മാസം മൻ കി ബാത്ത് ഉണ്ടാകില്ല,പുതിയ ഊര്‍ജ്ജത്തോടെ വീണ്ടും കാണാം'

Synopsis

മൻ കി ബാത്തിന്‍റെ 110 ആം എപ്പിസോഡിലാണ് മോദിയുടെ അറിയിപ്പ്,സിനിമ, കായിക രംഗത്തുള്ളവരും യൂട്യൂബ് ഇൻഫ്ലൂവൻസേഴ്സും ആദ്യവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രചോദനം നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  റേഡിയോ  പരിപാടിയായ മന്‍ കി ബാത്തിന് ചെറിയൊരു ഇടവേള.അടുത്ത മൂന്ന് മാസം മൻ കി ബാത്ത് ഉണ്ടാകില്ലെന്ന് മോദി പറഞ്ഞു .കഴിഞ്ഞ തവണത്തേത് പോലെ  മാർച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നേക്കാം .നൂറ്റി പതിനൊന്നാമത്  എപ്പിസോഡ് ആയിരിക്കും അടുത്തത്.പുതിയ ഊർജജത്തോടെ വീണ്ടും കാണാമെന്നും മോദി പറഞ്ഞു.എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനം മോദി ആവര്‍ത്തിച്ചു. ജൂലൈ മാസത്തിന് ശേഷവും വിദേശരാജ്യങ്ങളിലേക്ക്  തനിക്ക് ക്ഷണമുണ്ടെന്ന് അദ്ദഹം നേരത്തെ പറഞ്ഞിരുന്നു.

സിനിമ, കായിക രംഗത്തുള്ളവരും യൂട്യൂബ് ഇൻഫ്ലൂവൻസേഴ്സും ആദ്യവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രചോദനം നല്‍കണമെന്നും മോദി ആഹ്വാനം ചെയ്തുസ്ത്രീകള്‍ പിന്നില്‍ ഉള്ള ഒരു മേഖലയും ഇന്ന് രാജ്യത്തില്ലെന്നും മൻ കി ബാത്തിന്‍റെ 110 ആം എപ്പിസോഡില്‍ പ്രധാനമന്ത്രി പറഞ്ഞു.ഇന്ന് ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു.കുറച്ച് വർഷം മുൻപ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാര്യം ഇന്ന് സാധ്യമായിരിക്കുന്നു.നമോ ഡ്രോണ്‍ ദീദിയെന്നത് എല്ലാവരും ചർച്ച ചെയ്യുന്നുവെന്നും മോദി പറഞ്ഞു.ആദ്യ വോട്ടർമാർ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് റെക്കോര്‍ഡ് തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ