ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

Published : Oct 22, 2019, 09:16 PM ISTUpdated : Oct 22, 2019, 09:54 PM IST
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

Synopsis

അവന്തിപ്പോരയിൽ മൂന്ന് ഭീകരരെ സുരക്ഷ സേന ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മുകശ്മീര്‍: ജമ്മുക്കശ്മീരിലെ നൗശേരയിൽ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിരവധി ഗ്രാമീണർക്ക് പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രകോപനം.

അവന്തിപ്പോരയിൽ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. സുരക്ഷ ഉദ്യോഗോസ്ഥർ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും, വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് സുരക്ഷ സേന തെരച്ചിൽ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

PREV
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ