ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു, ഒരു ഭീകരനെത്തിയത് അതിര്‍ത്തി കടന്ന്

Published : Dec 30, 2021, 12:54 AM IST
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു, ഒരു ഭീകരനെത്തിയത് അതിര്‍ത്തി കടന്ന്

Synopsis

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്ന് എത്തിയ  ഭീകരനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

ശ്രീനഗര്‍. ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ (Terrorist Encounter) മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്ന് എത്തിയ  ഭീകരനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.  മേഖലയിൽ തെരച്ചിൽ തുടരുകയാണ്. അനന്തനാഗിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ