'തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകി' ബംഗാളില്‍ നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

Published : Jul 12, 2023, 12:59 PM ISTUpdated : Jul 12, 2023, 02:57 PM IST
'തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകി' ബംഗാളില്‍ നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

Synopsis

നാല്‍പതിനായത്തിലേറെ ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂല്‍ ആധിപത്യം നേടി.ബിജെപി രണ്ടാമതും,കോണ്‍ഗ്രസ് സിപിഎം ഐഎസ്എഫ് സഖ്യം മൂന്നാമതുമെത്തി

കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നും നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നാല്‍പതിനായിരത്തിലേറെ ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂല്‍ ആധിപത്യം നേടി. പഞ്ചായത്ത് സമിതികളിലും, ജില്ലാ പരിഷത്തുകളിലും തൃണമൂലിനാണ് ആധിപത്യം. ബിജെപി രണ്ടാമതും, കോണ്‍ഗ്രസ് സിപിഎം ഐഎസ്എഫ് സഖ്യം മൂന്നാമതുമെത്തി. പതിവ് പോക്കറ്റുകള്‍  ബിജെപിയെ തുണച്ചപ്പോള്‍, തൃണമൂലിന് ആധിപത്യമുണ്ടായിരുന്ന ചില ന്യൂനപക്ഷമേഖലകളടക്കം കോണ്‍ഗ്രസ് സിപിഎം സഖ്യത്തോടൊപ്പം ചേര്‍ന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകിക്കഴിഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നാണ് ബിജെപിയുടെ പ്രതികരണം. ഇതിനിടെ ബംഗാളിലെ സാഹചര്യം വിലയിരുത്താന്‍ മുന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ ബിജെപിയുടെ വസ്തുതാന്വേഷണ സമിതി സംസ്ഥാനത്തെത്തി. അക്രമസംഭവങ്ങളുടെ തുടര്‍ച്ചായി ഇന്ന് ഐഎസ്എഫ് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. ഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്