
ദില്ലി: വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റെടുക്കാത്ത ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. പ്രീമിയം സർവീസായ വന്ദേരതിലാണ് ആളുകൾ ഇടിച്ചുകയറി യാത്ര ചെയ്തത്. ലഖ്‌നൗവിനും ഡെറാഡൂണിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ കോച്ചിനുള്ളിലെ ദൃശ്യങ്ങളാണ് നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സംഭവത്തിൽ റെയിൽവേയും പ്രതികരണവുമായി രംഗത്തെത്തി. 'വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രശ്നങ്ങള പരിഹരിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്- റെയിൽവേ അറിയിച്ചു. വിമർശനം രൂക്ഷമായതോടെയാണ് റെയിൽവേ രംഗത്തെത്തിയത്.
നിരവധി ഉപയോക്താക്കൾ പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്നാണ് ചിലരുടെ ആവശ്യം. വന്ദേ ഭാരത് ട്രെയിനിൽ പ്രത്യേക റെയിൽവേ പോലീസിനെ നിയോഗിക്കണമെന്നും വലിയ തുക നൽകിയാണ് യാത്രക്കാർ ടിക്കറ്റെടുക്കുന്നതെന്നും ചിലർ പ്രതികരിച്ചു.
Read More... എട്ട് കോച്ചുകളുമായി കുതിക്കും മിനി വന്ദേ ഭാരത്! ഈ നഗരങ്ങൾക്കിടയിലെ ദൂരം ഇനി വെറും ആറ് മണിക്കൂർ മാത്രം!
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സാധാരണ ട്രെയിനുകളിൽ പതിവാണ്. ഈ ശീലം ഇപ്പോൾ വന്ദേഭാരതിൽ വരെ എത്തിയിരിക്കുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. തദ്ദേശീയമായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. റെയിൽവേ യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam