
ദില്ലി: പാർലമെന്റ് അതിക്രമ കേസിലെ പ്രതികളിലൊരാളായ സാഗർ ശർമ്മയുടെ ഡയറിക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. വീട് വിടാനും കടമ നിറവേറ്റാനും സമയമായെന്നും മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. സാഗറിന്റെ ലഖ്നൗവിലെ വീട്ടിൽ നിന്നാണ് ഡയറിക്കുറിപ്പ് കണ്ടെത്തിയത്.
പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ രംഗത്തെത്തിയിരുന്നു. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.കേസിൽ രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പാർലമെൻ്റിൽ എത്തിച്ച് സംഭവം പുനരാവിഷക്കാരൻ പൊലീസ് നടപടികൾ തുടങ്ങി. ഇതിനിടെയാണ് സാഗർ ശർമ്മയുടെ ഡയറി കുറിപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.