Latest Videos

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എംപി മരിച്ചു

By Web TeamFirst Published Sep 16, 2020, 10:00 PM IST
Highlights

എം.പിയുടെ മരണത്തില്‍ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു.

ഹൈദരാബാദ്: കൊവിഡ്​ ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബല്ലി ദുര്‍ഗ പ്രസാദ് റാവു (64) അന്തരിച്ചു.കൊവിഡിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

15 ദിവസം മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എം.പിയുടെ മരണത്തില്‍ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Saddened by the demise of Lok Sabha MP, Balli Durga Prasad Rao Garu. He was an experienced leader, who made effective contributions towards the progress of Andhra Pradesh. My thoughts are with his family and well-wishers in this sad hour. Om Shanti.

— Narendra Modi (@narendramodi)

ആന്ധ്രാപ്രദേശിലെ ഗുഡുര്‍ ജില്ലയില്‍ നിന്നുള്ള നേതാവായ ദുര്‍ഗ പ്രസാദ് റാവു നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996-98ല്‍ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലാണ് ദുര്‍ഗ പ്രസാദ് റാവു എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

click me!