
ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കൊവിഡ് പോസിറ്റീവ്. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി ആവശ്യപ്പെട്ടു.
ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർത്ഥനകളാലും എന്‍റെ നില തൃപ്തികരമാണ് - എന്ന് ഗഡ്കരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam