അടിമുടി മാറി; തിരൂരും തലശ്ശേരിയും നിലമ്പൂർ റോഡും അങ്കമാലിയും അടക്കം കേരളത്തിൽ ആറെണ്ണം; 75 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

Published : Jul 17, 2026, 07:59 PM IST
amrit bharat stations kerala

Synopsis

പാലക്കാട് ഡിവിഷന് കീഴിൽ തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, നിലമ്പൂർ റോഡ് സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിലെ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. തമിഴ്നാട്ടിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച ചെന്നൈ പാർക്ക്, ചിന്നസേലം, കൂനൂർ റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനംചെയ്തു.

ജലന്ധർ/ചെന്നൈ: അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പഞ്ചാബിലെ ജലന്ധർ കാന്റ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചത്. മറ്റുസ്റ്റേഷനുകളിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസം​ഗം പ്രദർശിപ്പിച്ചു.

കേരളത്തിലെ ആറ് സ്റ്റേഷനുകളും വെള്ളിയാഴ്ച പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്ത സ്റ്റേഷനുകളിലുണ്ട്. പാലക്കാട് ഡിവിഷന് കീഴിൽ തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, നിലമ്പൂർ റോഡ് സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിലെ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. തമിഴ്നാട്ടിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച ചെന്നൈ പാർക്ക്, ചിന്നസേലം, കൂനൂർ റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനംചെയ്തു.

 

 

2023-ലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി അവതരിപ്പിച്ചത്. ഏകദേശം 71,000 കോടി രൂപ ചെലവഴിച്ച് രാജ്യത്തെ തിരഞ്ഞെടുത്ത 1300-ഓളം സ്റ്റേഷനുകൾ നവീകരിക്കാനും ആധുനികവൽക്കരിക്കാനുമായിരുന്നു പദ്ധതി. സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ, അത്യാധുനിക വിശ്രമമുറികൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്. കേരളത്തിലെ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ; കമ്മിറ്റിക്ക് ലഭിച്ചത് 5585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ
രാജ്യതലസ്ഥാനത്ത് സിപിഐയുടെ ശക്തിപ്രകടനം; പോരാട്ടം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ബദലാവ് റാലി