'ഇപ്പോഴാണ് മോദിയുടെ കുടുംബമായത്': 'പുഷ്പ വൃഷ്ടിയില്‍' കോണ്‍ഗ്രസ് നേതാവ് അധിർരഞ്ജന്‍ ചൗധരിക്കെതിരെ തൃണമൂല്‍

Published : May 12, 2024, 01:35 PM IST
'ഇപ്പോഴാണ് മോദിയുടെ കുടുംബമായത്': 'പുഷ്പ വൃഷ്ടിയില്‍' കോണ്‍ഗ്രസ് നേതാവ് അധിർരഞ്ജന്‍ ചൗധരിക്കെതിരെ തൃണമൂല്‍

Synopsis

മോദിയുടെ കുടുംബമാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്  ആരോപിച്ചു.

കൊൽക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  അധിർരഞ്ജന്‍ ചൗധരിക്ക് ബിജെപി സ്ഥാനാര്‍ഥി പുഷ്പവൃഷ്ടി നടത്തിയ സംഭവം വിവാദമാക്കി തൃണമൂല്‍ കോൺ​ഗ്രസ്. ബെഹ്റാംപൂരില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നിർമല്‍ സാഹയാണ് പൂക്കളെറിഞ്ഞത്. 

പ്രചാരണത്തിനിടെ ഇരുവരും കണ്ട് മുട്ടിയപ്പോഴായിരുന്നു സംഭവം. മോദിയുടെ കുടുംബമാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്  ആരോപിച്ചു. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് ബെഹ്റാംപൂരില്‍ തൃണമൂല്‍ സ്ഥാനാർത്ഥി.

അതേ സമയം പശ്ചിമ ബംഗാള്‍ രാജ്ഭവനിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ രാജ്ഭവന്‍റെ നിര്‍ദേശം നല്‍കി. ഗവർണർ സി വി ആനന്ദബോസിനെതിരെ താല്‍ക്കാലിക ജീവനക്കാരില്‍ ഒരാള്‍ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ 40 താല്‍ക്കാലിക ജീവനക്കാരാണ് രാജ്ഭവനില്‍ ജോലി ചെയ്യുന്നത്. ജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 

നിലവില്‍ രണ്ട് തവണ കൊല്‍ക്കത്ത പൊലീസ് ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി രാജ്ഭവൻ സന്ദർശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് ജീവനക്കാർക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാൻ താൻ തയ്യാറാണെന്നുമാണ് പരാതിക്കാരി പറഞ്ഞത്. അതേസമയം അന്വേഷണ സംഘത്തിന്‍റെ  തുടര്‍ നോട്ടീസുകളോട്  രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.

ആനന്ദ ബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെ യുവതി പരാതി നൽകിയിരുന്നു. മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

'മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്ടറും പരിശോധിക്കുന്നു'; തെര. കമ്മീഷനെതിരെ ആരോപണവുമായി കോൺ​ഗ്രസ്

കുടുംബക്കാര്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല, ഇറങ്ങിയത് എതിര്‍ പാര്‍ട്ടിക്ക് വേണ്ടി; അല്ലുവിന് കേസായി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന