ഒടുവിൽ സ്ഥിരീകരിച്ച് തൃണമൂൽ വിമതർ, നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും; ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

Published : Jun 14, 2026, 09:45 PM IST
trinamool congress

Synopsis

തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ അയോഗ്യത ഭീഷണി ഒഴിവാക്കുന്നതിനായി നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കാൻ തീരുമാനിച്ചു. ലയനശേഷം ലോക്സഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക ബ്ലോക്കായി മാറാനാണ് ഇവരുടെ നീക്കം.  

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിതുറന്ന് വിമത എംപിമാർ പുതിയ ലയന നീക്കവുമായി രംഗത്ത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കുകയാണെന്ന് വിമത വിഭാഗം സ്ഥിരീകരിച്ചു. ഇതോടെ, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന മുൻപത്തെ വാദം വിമതർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. അയോഗ്യത ഭീഷണി പൂർണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. എൻസിപിഐയിൽ ലയിച്ച ശേഷം ഇവർ ബിജെപിയെ പിന്തുണയ്ക്കുന്ന ലോക്സഭയിലെ ഒരു പ്രത്യേക ബ്ലോക്കായി മാറുമെന്നാണ് അറിയുന്നത്. ത്രിപുര, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൃത്യമായ ശാഖകളുള്ള രാഷ്ട്രീയ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ.

തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ടിഎംസി വിമതർ ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിലാണ് ചേരുന്നതെന്ന കാര്യം വിമത ക്യാമ്പിലെ പ്രമുഖ നേതാവും എംപിയുമായ ശതാബ്ദി റോയ് ഏഷ്യനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ലയന നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ടിഎംസിയുടെ (തൃണമൂൽ കോൺഗ്രസ്) ഔദ്യോഗിക പാർട്ടി ചിഹ്നത്തിനായി തങ്ങൾ നിയമപരമായി ശ്രമിക്കുമെന്നും വിമത എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക നീക്കം ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഞ്ച് വർഷത്തെ നിയമപോരാട്ടം; കോടതിമുറിയിൽ വിവാഹമോചന കരാർ പിച്ചിച്ചീന്തി ഭർത്താവിനെ കെട്ടിപ്പിടിച്ച് യുവതി, ഡൽഹിയിൽ അപൂർവ്വ നിമിഷം
മമത ബാനർജിക്ക് കടുത്ത പ്രതിസന്ധി; തൃണമൂൽ കോൺഗ്രസ് വിമത എംപിമാരുടെ എണ്ണം വര്‍ധിക്കുന്നു, 22 പേരുടെ പിന്തുണയെന്ന് കകോലി ഘോഷ് ദസ്തിദാർ