ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവ‍ർത്തകൻ വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Published : Feb 24, 2021, 02:19 PM ISTUpdated : Feb 24, 2021, 03:29 PM IST
ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവ‍ർത്തകൻ വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Synopsis

ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബാക്രമണമുണ്ടായത്. സൗവിക ദൊലൈ എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തൃണമൂൽ  കോൺ​ഗ്രസ് പ്രവ‍ത്തകൻ വെടിയേറ്റ് മരിച്ചു. പശ്ചിം മെദിനിപൂ‍ർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിനിടയിലാണ് സംഭവം. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബാക്രമണമുണ്ടായത്. സൗവിക ദൊലൈ എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മക്രാപൂരിൽ റോഡിന് സമീപത്തായി ഇരിക്കായിരുന്നു നാലുപേരും. ഇവിടേക്ക് ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്ക് നേരെ അക്രമികൾ ബോംബെറിയുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ 24കാരനായ ദുലൈ മരിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആക്രമണമുണ്ടായതെന്നും തങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണെന്നും തൃണമൂൽ  ജില്ലാ പ്രസിഡന്റ് അജിത്ത് മൈത്തി. രണ്ട് ടിഎംസി സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അക്രമികളെ പിടികൂടാത്തതെന്ന് ബിജെപി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ