
ചെന്നൈ: തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർദ്ധിപ്പിച്ചു. അമ്പത് ശതമാനത്തിലധികമാണ് വർദ്ധന. ലൈസൻസ് ഇല്ലാതെയോ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോഴോ ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷമോ വാഹനമോടിച്ചാൽ അയ്യായിരം മുതൽ പതിനായിരം രൂപ വരെയായി പിഴത്തുക ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ പതിനായിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയാൽ ഡ്രൈവർ മാത്രമല്ല, ഒപ്പമുള്ളവരും പിഴയൊടുക്കണം. ആംബുലൻസിന്‍റെയോ അഗ്നിരക്ഷാസേനയുടേയോ വാഹനത്തിന്‍റെ യാത്ര തടസ്സപ്പെടുത്തും വിധം വാഹനം ഓടിച്ചാൽ പിഴ പതിനായിരം. അശ്രദ്ധമായ ഡ്രൈവിംഗ്, സാഹസികമായ ഡ്രൈവിംഗ്, ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലാതെ വാഹനമോടിക്കൽ, അനാവശ്യമായി ഹോൺ മുഴക്കൽ അടക്കം ട്രാഫിക് നിയമലംഘനങ്ങൾക്കെല്ലാം പിഴത്തുക കുത്തനെ ഉയർത്തിയിട്ടുണ്ട്. പുതുക്കിയ പിഴ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam