
ചെന്നൈ: തമിഴക വെട്രി കഴകം എംഎൽഎ എംആർ. പല്ലവി തന്റെ നവജാത പുത്രന് പാർട്ടിയുടെ പേരിനോട് ആദരവ് പ്രകടിപ്പിക്കുന്ന രീതിയിൽ വേറിട്ടൊരു പേര് നൽകി. കഴിഞ്ഞ ആഴ്ച പ്രസവിച്ച തന്റെ ആൺകുഞ്ഞിന് ടിവികെ - തമിഴ് വെട്രി കൊണ്ടാൻ" എന്നാണ് അവർ പേരിട്ടിരിക്കുന്നത്. ടിവികെ എന്ന പാർട്ടിയുടെ പേരിന്റെയും, 'ജനനായകൻ' എന്ന സിനിമയിലെ വിജയിന്റെ പേരിന്റെയും മാതൃകയിലാണ് കുഞ്ഞിന് ഈ പേര് തിരഞ്ഞെടുത്തത്.
കടുത്ത വേനൽക്കാലത്തായിരുന്നു തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നിരുന്നത്. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്താണ് എം.ആർ. പല്ലവി കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് മണ്ഡലത്തിൽ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്. ഗർഭകാലത്തെ കഠിനാധ്വാനത്തിനൊടുവിൽ പാർട്ടി കൈവരിച്ച വലിയ വിജയത്തിന്റെ അടയാളമായി കുഞ്ഞിന് പാർട്ടിയുമായി ബന്ധിപ്പിക്കുന്ന ഒരു പേര് നൽകണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'തമിഴ് വെട്രി കൊണ്ടാൻ' എന്ന പേര് കുഞ്ഞിനായി നൽകിയത്. പാർട്ടിയോടുള്ള സ്നേഹവും തിരഞ്ഞെടുപ്പ് കാലത്തെ കഠിനാധ്വാനവും ഓർമ്മിപ്പിക്കുന്ന എംഎൽഎയുടെ ഈ തീരുമാനം ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam