യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ

Published : Dec 09, 2025, 12:15 AM IST
indigo air hostess

Synopsis

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതിനിടെ, ജീവനക്കാർ ഒരു കുഞ്ഞിനെ കളിപ്പിക്കുന്ന വീഡിയോ വൈറലായി. വിമാനം വൈകിയതിലെ സമ്മർദ്ദത്തിനിടയിലും എയർ ഹോസ്റ്റസുമാർ കാണിച്ച സ്നേഹം അമ്മയ്ക്കും കുഞ്ഞിനും ആശ്വാസമായി.  

ദില്ലി: രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും ആശയക്കുഴപ്പങ്ങളും തുടരുന്നതിനിടെ, ഇൻഡിഗോ ജീവനക്കാർ ഒരു പിഞ്ചു കുഞ്ഞിനെ കളിപ്പിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ രശ്മി ത്രിവേദിയാണ് ഈ ദൃശ്യം പങ്കുവെച്ചത്. വിമാനം വൈകിയതിന്റെ സമ്മർദ്ദം നിലനിൽക്കുമ്പോഴും, വിമാന ജീവനക്കാർ നൽകിയ സ്നേഹവും പരിചരണവും അമ്മയ്ക്കും കുഞ്ഞിനും അവിസ്മരണീയമായ നിമിഷമായി മാറി. നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാർ ആ കുഞ്ഞിനെ ചേർത്ത് നിർത്തി, കൈകളിൽ പിടിച്ച് കളിക്കുന്നതും കവിളിൽ തലോടുന്നതും വീഡിയോയിൽ കാണാം. അവരുടെ സ്നേഹപൂർവ്വമായ ഇടപെടൽ വിമാനത്തിലെ അസ്വസ്ഥതകൾക്കിടയിലെ സന്തോഷ നിമിഷമായി മാറി. "വിമാനങ്ങൾ റദ്ദാക്കി, വൈകി, പലതും സംഭവിച്ചു. എങ്കിലും ജീവനക്കാർ എന്നും മികച്ച ആതിഥേയരായിരുന്നു. ഞാൻ എല്ലായ്പ്പോഴും ഇൻഡിഗോയിലാണ് യാത്ര ചെയ്യാറ്. ഈ സമയത്ത് ഒരുപാട് ആളുകൾ ബുദ്ധിമുട്ടനുഭവിച്ചു. എന്നാൽ, ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നത് പ്രധാനമാണ്," എന്ന് രശ്മി ത്രിവേദി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പ്രതിസന്ധിക്ക് ഇടയിലെ ആശ്വാസം

കഴിഞ്ഞ ആഴ്ച ആദ്യം മുതൽ തുടങ്ങിയ ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ടത്തോടെയുള്ള റദ്ദാക്കലുകൾ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സാധാരണയായി ഒരു ദിവസം 2,200 ആഭ്യന്തര വിമാന സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോയ്ക്ക് ഒരാഴ്ച കൊണ്ട് 2,000-ത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. യാത്രക്കാർ വിശദീകരണം ആവശ്യപ്പെടുകയും ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റങ്ങളിലേർപ്പെടുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലാണ് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള സ്നേഹത്തിൻ്റെ ഈ നിമിഷം വൈറലായത്. "ഇത് വളരെ മനോഹരമാണ്!" എന്നും "ഈ പ്രയാസകരമായ സമയത്തും അവരുടെ മാനസികാവസ്ഥയെ അഭിനന്ദിക്കുന്നു" എന്നും നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കിട്ടു.

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ