ഉന്നത ബിസിനിസുകാരന്‍റെ ഭാര്യ ദില്ലിയില്‍ തൂങ്ങി മരിച്ച നിലയില്‍

Web Desk   | Asianet News
Published : Jan 23, 2020, 04:49 PM IST
ഉന്നത ബിസിനിസുകാരന്‍റെ ഭാര്യ ദില്ലിയില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നും മകന്‍...

ദില്ലി: പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്ലസ് സൈക്കിള്‍സിന്‍റെ വൈസ് പ്രസിഡന്‍റ് സഞ്ജയ് കപൂറിന്‍റെ ഭാര്യ നതാഷ കപൂര്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഔറംഗാബാദിലെ വീട്ടിലെ സീലിംഗ് ഫാനിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. 57കാരിയായ നതാഷയുടെ ആത്മഹത്യാക്കുറിപ്പില്‍ കുടുംബത്തോട് സ്വയം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. 

ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് ആത്മഹത്യാവിവരം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സമയം നതാഷ കപൂറിന്‍റെ മകനും മകളും വീട്ടിലുണ്ടായിരുന്നു. സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല. 

ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നും മകന്‍ പറഞ്ഞു. മുറിക്ക് സമീപത്തെത്തി വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. എന്നാല്‍ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്ത് ചെന്നപ്പോള്‍ വലിയ ഷാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നതാഷയെയാണ് കണ്ടത്. 

ജോലിക്കാരുടെ സഹായത്തോടെ കെട്ടഴിച്ചെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും വിവരങ്ങളും ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി

PREV
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO