ടോയ് കാർ സ്ഫോടനത്തിന് പദ്ധതിയിട്ടു, ആസൂത്രണം ചെയ്തത് പാക് ഭീകരരുമായി ചേർന്ന്; ഭീകര ബന്ധമുള്ള പത്തിലേറെ പേർ ഒരാഴ്ചക്കിടെ പിടിയിൽ

Published : Apr 07, 2026, 03:52 AM ISTUpdated : Apr 07, 2026, 04:06 AM IST
delhi arrest

Synopsis

രാജ്യത്ത് ഒരാഴ്ചക്കിടെ ഭീകര സംഘടനകളുമായി ബന്ധമുള്ള പത്തിലധികം പേരെ അറസ്റ്റ് ചെയ്തു. പാക് ഭീകര സംഘടനകളുമായി ചേർന്ന് ദില്ലിയിൽ ടോയ് കാർ സ്ഫോടനത്തിന് പദ്ധതിയിട്ടവരും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ടവരും പിടിയിലായവരില്‍ ഉൾപ്പെടുന്നു. 

ദില്ലി: രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഒരാഴ്ച്ചക്കിടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 10ല‌‌ധികം പേരെ അറസ്റ്റ് ചെയ്തു. പാക് ഭീകര സംഘടനകളുമായി ചേർന്ന് ഇന്ത്യയിൽ സ്ഫോടനത്തിന് പദ്ധതിയിട്ട 7 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ ദില്ലി പൊലീസും മൂന്ന് പേരെ പഞ്ചാബ് പൊലീസുമാണ് പിടികൂടിയത്. ദില്ലിയിൽ ഇവർ ടോയ് കാർ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു.

മൊസാബ് അഹ്ദം, മുഹമ്മദ് ഹമദ് എന്നിവരെയാണ് ദില്ലി പൊലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും ചേർന്ന് മുംബൈയിൽ നിന്ന് പിടികൂടിയത്. ജയ്ഷെ മുഹമ്മദ്, ഐഎസ് എന്നീ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കളിപ്പാട്ട കാറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായത്. മുംബൈയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, നേപ്പാള്‍ അതിര്‍ത്തി വഴി ആയുധം കടത്തിയ രണ്ടു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇമ്രാന്‍, മുഹമ്മദ് കമ്രാന്‍ എന്നിവരാണ് പിടിയിലായത്. ബിഹാറിലെ നളന്ദയില്‍ എന്‍ഐഎയും ബിഹാര്‍ എടിഎസും തിരച്ചില്‍ നടത്തുകയാണ്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാക് നിർമിത ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തു.

അതിനിടെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതിയാണ് പഞ്ചാബ് പൊലീസ് പൊളിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘത്തിലെ മൂന്ന് പേരെയാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. പാക് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡ് ആണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ ഒരാളെ ഗുജറാത്ത് ഭീകരവിരുദ്ധ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അഹമ്മദാബാദിൽ നിന്നാണ് പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊൽക്കത്ത വരെ ആക്രമിക്കുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിക്ക് മറുപടി; വീട്ടിൽ കയറി തീർത്തുകളയുമെന്ന് അഭിഷേക് ബാനർജി
ആപ്പിൽ വൻ പൊട്ടിത്തെറി! കെജ്‌രിവാളിന്റെ വിശ്വസ്തൻ ഇനി ബിജെപി പാളയത്തിലേക്കോ? രാഘവ് ചദ്ദയ്‌ക്കെതിരെ സമോസ പരിഹാസമടക്കം പടയൊരുക്കം